Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Low-lying Areas

Kottayam

ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലമരുന്നു

ച​ങ്ങ​നാ​ശേ​രി: ഇ​ന്ന​ലെ പ​ക​ല്‍ മാ​നം​തെ​ളി​ഞ്ഞ് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നമുണ്ടാ​യെ​ങ്കി​ലും കി​ഴ​ക്ക​ന്‍​ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ന് ശ​ക്തി​യേ​റി. ആ​റു​ക​ള്‍ ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ പൂ​വം, ന​ക്രാ​ല്‍, പ​റാ​ല്‍, വെ​ട്ടി​ത്തു​രു​ത്ത്, ഓ​ടേ​റ്റി, കു​മ​ര​ങ്ക​രി തു​ട​ങ്ങി​യ അ​പ്പ​ര്‍ ​കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്നു. നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി.

ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. ജ​ന​ജീ​വി​തം ദുഃസ​ഹ​മാ​യി. കൊ​ച്ചു​കു​ട്ടി​ക​ളും രോ​ഗി​ക​ളും വ​യോ​ജ​ന​ങ്ങ​ളു​മു​ള്‍​പ്പെ​ട്ട വീ​ടു​ക​ളി​ല്‍ ആ​ശ​ങ്ക പ​ട​രു​ക​യാ​ണ്. എ​സി ക​നാ​ല്‍ ക​വി​ഞ്ഞൊ​ഴു​കി എ​സി റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടായതോടെ ഗതാഗതത്തിനും ഭീഷണി യായി.

പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​ക്രാ​ല്‍ പു​തു​വ​ല്‍, അ​റു​നൂ​റി​ല്‍ പു​തു​വ​ല്‍, മൂ​ലേ​പ്പു​തു​വ​ല്‍, ദൈ​വ​ത്തും​പ​റ​മ്പ്, കോ​മ​ങ്കേ​രി​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു. വെ​ള്ളം​ക​യ​റി​യ അ​മ്പ​തോ​ളം വീ​ടു​ക​ളി​ലെ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി.

കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കു​ഴി, മു​ട്ട​ത്തു​ക​ട​വ്, വ​ട്ട​ന്‍​ചി​റ​മ​റ്റം, ആ​ന​ക്കു​ഴി, ചാ​ണ​ക​ക്കു​ഴി, ക​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട​ നി​ല​യി​ലാ​ണ്. തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ട​ശേ​രി, ചെ​റു​വേ​ലി ഭാ​ഗ​ങ്ങ​ളും ഇ​രൂ​പ്പാ തോ​ടി​ന്‍റെ വ​ശ​ങ്ങ​ളും വെ​ള്ളം​ ക​യ​റി​യ നി​ല​യി​ലാ​ണ്.

താ​ലൂ​ക്കി​ല്‍ 13 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 153 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.ക്യാ​മ്പു​ക​ള്‍​ക്ക് വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​റെ കൂ​ടാ​തെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​കൂ​ടി ചു​മ​ത​ല ന​ല്‍​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. നെ​ടും​കു​ന്നം, ച​ങ്ങ​നാ​ശേ​രി വി​ല്ലേ​ജി​ല്‍ അ​ഞ്ച്, വാ​ഴ​പ്പ​ള്ളി ഈ​സ്റ്റ് ഒ​ന്ന്, വെ​സ്റ്റ് ഒ​ന്ന്, തോ​ട്ട​യ്ക്കാട് ഒ​ന്ന്, മാ​ട​പ്പ​ള്ളി ഒ​ന്ന്, വാ​ക​ത്താ​നം-ഒ​ന്ന്, കു​റി​ച്ചി-ഒ​ന്ന് എ​ന്നി​ങ്ങ​നെ 13 ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പാ​യയും പു​ത​പ്പും വേ​ണം

ക്യാ​മ്പു​ക​ളി​ല്‍ പാ​യയും പു​ത​പ്പും വേ​ണ​മെ​ന്ന് വി​വി​ധ ക്യാ​മ്പു​ക​ളി​ലു​ള്ളവർ ആവശ്യ പ്പെട്ടു. വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ നി​ന്നും പാ​യയും പു​ത​പ്പു​മൊ​ന്നും ക്യാ​മ്പു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചാ​ല്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഉ​പ​കാ​ര​മാ​യി​രി​ക്കും.

Latest News

Corehub Up